¡Sorpréndeme!

'പലസ്തീനില്‍ സമാധാനം കൊണ്ടുവരാന്‍ ട്രംപിന് കഴിയും' | Oneindia Malayalam

2017-12-15 217 Dailymotion


ഇസ്രയേല്‍ തലസ്ഥാനമായി ജെറുസലേമിനെ അംഗീകരിക്കുന്ന തരത്തിലുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ലോകം മുഴുവന്‍ പ്രതിഷേധത്തിനിടയാക്കിയത്. നിരവധി വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സൌദി അറേബ്യയും ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പലസ്തീനും ഇസ്രായേലിനുമിടയില്‍ സമാധാനം കൊണ്ടുവരുന്നതില്‍ ട്രംപ് ഭരണകൂടത്തെ വിശ്വസിക്കുന്നുവെന്ന് സൗദി വിദേശകാര്യമന്ത്രിയും മുന്‍ യു.എസ് അംബാസഡറുമായ ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. സൗദി ഉള്‍പ്പടെ വിവിധ കക്ഷികളുമായി ആലോചിച്ച് അമേരിക്ക സമാധാന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതിനായി സമയം ആവശ്യപ്പെട്ടിരിക്കുകയാണെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഫ്രാന്‍സ് 24 ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമേഷ്യന്‍ സമാധാനശ്രമങ്ങളില്‍ അമേരിക്കയെ വിശ്വസിക്കുന്നതായി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞത്. ഇസ്രായേലുമായി സൗദിക്ക് ബന്ധങ്ങളൊന്നുമില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര ഫോര്‍മുലയാണ് മുന്നോട്ടുവെക്കുന്നതെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

US making ‘serious’ efforts for Mideast peace deal: Al-Jubeir